Posts

Showing posts from November, 2020

ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും

Image
 ഭയപ്പെടുന്നതിലുള്ള ആനന്ദം..!! ഭയം എന്നത് അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ശരീരം സ്വയം നിർമ്മിക്കുന്ന വികാരമാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും സുരക്ഷിതമായ ഒരു അവസ്ഥയിലിരിക്കുമ്പോൾ സ്വയം ഭയപ്പെടാൻ നാം എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണല്ലോ ഹൊറർ/സ്ലേഷർ സിനിമകൾക്കും ഭീതി കഥകൾക്കുമെല്ലാം ഇത്രമേൽ ആരാധകർ ഉണ്ടാകാനുള്ള കാരണവും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു സദസ്സിൽ ഒരു പ്രേതകഥ എങ്കിലും പറഞ്ഞിട്ടില്ലാത്തവർ ഇപ്പോഴിത് വായിക്കുന്നവരിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. കേരളത്തിലെ തലമൂത്ത വായനക്കാർ  ഭീതിസാഹിത്യത്തെ ജനപ്രിയസാഹിത്യം എന്ന ലേബലിൽ രണ്ടാംതരം ആക്കി താഴ്ത്തിക്കെട്ടുന്ന പ്രവണത കാലാകാലങ്ങളായി അവലംബിച്ചു പോന്നിരുന്നതിനാൽ ആയിരിക്കണം മലയാളത്തിൽ ഇത്തരം കഥകൾക്ക് കാര്യമായ വളർച്ച ഉണ്ടാകാതെ പോയത്. എങ്കിലും ഡ്രാക്കുള പോലുള്ള ലോക ക്ലാസ്സിക്കുകളെ മലയാളികൾ മതിമറന്ന് ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. വാമൊഴിയായി നാം പറഞ്ഞുകേട്ട കഥകൾ എഴുതി വെച്ചിരുന്നെങ്കിൽ പോലും മലയാളത്തിൽ എടുത്തുപറയത്തക്ക ഒരു ശേഖരം ഭീതിസാഹിത്യത്തിൽ ഉണ്ടായിരുന്നേനെ.    നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന രചന ഇനിയും എ...