മൂന്ന് കല്ലുകൾ
ഒരുപാട് നാളുകൾ ആയിരിക്കുന്നു എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. വായിച്ച പുസ്തകത്തെക്കുറിച്ചു പോലും എഴുതാൻ കഴിയാത്ത വിധം മനസ് മരവിച്ചു പോയോ..? അതോ തോന്നലാണോ..? ഇക്കാലയളവിൽ ജീവിതം എന്താണെന്ന് പഠിപ്പിച്ചത് പുസ്തകങ്ങൾ ആയിരുന്നില്ല. ചുറ്റുമുള്ള മനുഷ്യർ തന്നെയായിരുന്നു. വലിയൊരു തിരിച്ചറിവിന്റെ കാലഘട്ടത്തിലായിരുന്നു ഇത്രയും നാൾ. ഇപ്പോഴുള്ള ശാന്തത എത്ര നാൾ നിലനിൽക്കും എന്നും ഇപ്പോൾ ഉറപ്പില്ല. നിശബ്ദമായ ഒരു വിഷാദം എനിക്കുചുറ്റും ഒരു മൂടൽമഞ്ഞു പോലെ ചുറ്റപ്പെട്ട് നിന്ന സമയത്താണ് അജയിന്റെ 'മൂന്ന് കല്ലുകൾ ' എന്ന പുസ്തകം പുറത്തിറങ്ങിയത്. സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക് ശേഷം അജയിന്റെതായി എന്തുകണ്ടാലും വായിക്കാതെ നിവൃത്തിയില്ല എന്നൊരു മാനസികാവസ്ഥയിൽ ഞാൻ എത്തിയിരുന്നു. പുസ്തകമെടുത്തു ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ തന്നെ മലമുണ്ടയിലെയും ഇരുട്ടുകാനത്തേയും തണുത്ത വിഷാദം എന്നിലേക്കും പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. സൂസന്നയുടെ ഗ്രന്ഥപ്പുരയെ അപേക്ഷിച്ചു അജയ് നോവലെഴുത്തിൽ ഒന്നുകൂടെ മെച്ചപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ ഈ പുസ്തകത്തിലുടനീളം അനുഭവപ്പെട്ടു. കഥാപാത്ര സൃഷ്ടിയിൽ പോലും അത് പ്രകടമാണ്. സൂസന്ന വായിക്കുമ്പോൾ ച...