അറ്റുപോകാത്ത ഓർമ്മകൾ
ഇത്തരം ആത്മകഥകൾ ഏത് ഭാഷയിൽ ആയാലും വളരെ വിരളമായേ സംഭവിക്കൂ. അങ്ങിനെ തന്നെ ആവട്ടെ എന്നാണ് എന്റെ ആഗ്രഹവും. ഇത്രയധികം ദുഃഖത്തോടെ ഈയടുത്ത കാലത്തൊന്നും ഞാൻ പേജുകൾ മറിച്ചിട്ടില്ല. ഒരു മനുഷ്യന്റെ മനസ്സിനെ ഏറ്റവും വേദനിപ്പിക്കുമോ കാര്യം അവരെ സമൂഹം മനസ്സിലാക്കാതിരിക്കുമ്പോൾ ആണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ മനുഷ്യൻ എത്രത്രോളം വേദനയും ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. പരീക്ഷക്ക് തയ്യാറാക്കിയ ചോദ്യത്തിൽ മതനിന്ദ ആരോപിച്ചാണ് മുസ്ലിം സംഘടനകൾ പ്രൊഫ. ടി ജെ ജോസഫിനെതിരെ തിരിയുന്നത്. ചോദ്യം തയ്യാറാക്കിയ കൈപ്പത്തി വെട്ടിമാറ്റിയാണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടന പ്രതികാരം ചെയ്തത്. ചോദ്യപേപ്പർ വിവാദവും അതിന് ശേഷമുണ്ടായ ആക്രമണവും അതിൽ നിന്നുള്ള അതിജീവനവും മറ്റുമാണ് ഭൂരിഭാഗം അധ്യായങ്ങളും. കൈ വെട്ടിയ സംഭവത്തിന് മുന്നേയുള്ള ജീവിതം ഒരു സാധാരണക്കാരന്റേത് മാത്രമാണ്. അതുകൊണ്ട് ആ കാലഘട്ടത്തെപ്പറ്റി വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. ഇതുപോലെ സാധാരണമായി ജീവിച്ചു പോന്ന ഒരാൾക്ക് ഇത്രയധികം സംയമനത്തോടെയും ധീരതയോടെയും പ്രശ്നങ്ങളെ നേരിടാൻ എങ്ങിനെ സാധിച്ചു എന്നോർത്ത് ...