കഴിഞ്ഞദിവസം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പുസ്തകം വായിച്ചു കൊണ്ടിരികക്കെ കുറച്ചു നാളുകൾക്കു മുൻപേ നടത്തിയ ഒരു യാത്ര ഓർമ്മ വന്നു. എടുത്തു പറയത്തക്കതായി ഒന്നും ആ ആ യാത്രയിൽ സംഭവിച്ചിട്ടില്ല, പക്ഷേ ആ യാത്രയിലുടനീളം സ്നേഹത്തിൻറെ മനോഹരമായ തലോടലുകൾ എന്നെ ലഹരിപിടിപ്പിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആ ബസ് യാത്രയിൽ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പുസ്തകം മാത്രമായിരുന്നു. എന്തു കൊണ്ട് ഒരു കുപ്പി വെള്ളം പോലും ഞാൻ വാങ്ങിച്ചില്ല എന്നോർത്ത് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു. വെളുപ്പിന് മുതൽ ഉച്ചക്ക് രണ്ടുമണി വരെ എന്തോ എനിക്ക് ദാഹിച്ചതേയില്ല. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾക്ക് അപരിചിതമായ ഒരു നാട്ടിൽ ആ നാട്ടുകാരായ സുഹൃത്തിനോടൊപ്പം ആദ്യമായി കാണുന്ന അവൻറെ വീട്ടിൽ തങ്ങിയിട്ടുണ്ടോ..? ആ കുടുംബത്തിന്റെ കരുതലുകൾ അനുഭവിച്ചിട്ടുണ്ടോ..? പറഞ്ഞുവന്ന യാത്രയുടെ പ്രധാന ഉദ്ദേശം നടന്നില്ലെങ്കിലും ആ യാത്രയിൽ നിന്നും എനിക്ക് കിട്ടിയ സമ്പാദ്യം മുകളിൽ പറഞ്ഞ തരം നല്ല നിമിഷങ്ങളാണ്. അതുകൊണ്ടായിരിക്കാം എപ്പോൾ ഓർക്കുമ്പോഴും ആ ഓർമ്മകൾ വീണ്ടും മനസ്സിനെ കുളിരണിയിക്കുന്നതും. എത്രയും പെട...