പട്ടുനൂൽപ്പുഴു
ഹരീഷിന്റെ മറ്റു വർക്കുകളിൽ നിന്ന് വ്യത്യസ്തമാണ് പട്ടുനൂൽപ്പുഴു. ഭാഷയിൽ തന്നെ ആ വ്യത്യാസം പ്രകടമാണ്. ലോകപ്രശസ്തമായ ഒരു കഥാപാത്രത്തിന്റെ തന്നെ പേരാണ് ഈ കഥയിലെ കേന്ദ്രകഥാപാതമായ പതിമൂന്നുക്കാരനും, സാംസ. ലൈബ്രേറിയനായ മാർക്ക് സാർ ആണ് സാംസയ്ക്ക് ആ പേര് നൽകുന്നത്. അതൊരു പക്ഷേ മകനോട് യാതൊരു വിധ അടുപ്പവുമില്ലാത്ത വിജയനെ കണ്ടപ്പോൾ കാഫ്കയുടെ അച്ഛനെ ഓർമ വന്നതുകൊണ്ടാകാം. അല്ലെങ്കിൽ വെറും യാദൃശ്ചികതയുമാകാം. സ്കൂളിൽ ചേർക്കാൻ പ്രായമായപ്പോൾ മാത്രമാണ് വിജയൻ തന്റെ മകന് ഒരു പേര് വേണമല്ലോ എന്ന കാര്യം ആലോചിക്കുന്നത് തന്നെ. വളരെയധികം വ്യത്യസ്ഥതകളുള്ള,അന്തർമുഖനായ,തന്നോട് തന്നെ സംസാരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നൊരു പതിമൂന്നുകാരനാണ് സാംസ. ആളുകൾ അവനെ ശ്രദ്ധിക്കാതെയിരിക്കുന്നതാണ് അവനേറ്റവും ഇഷ്ടമുള്ള കാര്യം. അങ്ങനെയൊരു അവസ്ഥയിൽ അവൻ ചുറ്റുപാടുകളെ ഡീറ്റെയിൽ ആയിൽ നിരീക്ഷുന്നു. ഒരു ദിവസം വായനശാലയിലെ ആരുടെയും കണ്ണിൽ പെടാത്ത ഒരു കോണിൽ ആയിരിക്കുമ്പോൾ ചിന്തിക്കുന്നത് ഇനിയൊരിക്കലും അവിടെനിന്ന് പുറത്തിറങ്ങാതെ ആ രഹസ്യസ്ഥലത്തിരുന്ന് വേറാരും കാണാതെ ജീവിക്കുന്നതിനെ കുറിച്ചാണ്. വളരെക്കുറച്ച് ആളുകളുമായി മാത്രമേ സ...