ഉദാപ്ലുതസത്വങ്ങൾ
“പോർവിളികൊണ്ട നരകത്തെ ഭയപ്പെടുത്തി അയാൾ നിവർന്നു ചിരിച്ചു.” ഈ വർഷം ഇതുവരെ വായിച്ചതിൽ ഒരുപാട് എക്സൈറ്റ് ചെയ്യിച്ച പുസ്തകങ്ങളിൽ ഒന്നാണ് ഉദാപ്ലുതസത്വങ്ങൾ. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, സന്തോഷ്കുമാറിന്റെ തപോമായിയുടെ അച്ഛൻ തുടങ്ങിയവയെല്ലാമാണ് മറ്റു ചിലത്. ആ ലിസ്റ്റിൽ അരുൺ കയറിയത് ഉദാപ്ലുതസത്വങ്ങൾ nearly a classical എക്സ്പീരിയൻസ് പ്രധാനം ചെയ്യുന്നു എന്നതിനാലാണ്. പൊതുവെ മലയാളത്തിൽ ഫാന്റസി ഫിക്ഷൻ മൂന്നാംകിട സാഹിത്യമായാണ് പല ബുദ്ധിജീവികളും കരുതുന്നത്. ക്വാളിറ്റി വർക്ക് മലയാളത്തിൽ ഉണ്ടാകുന്നുമില്ല പുതിയ എഴുത്തുകാർ അതിന് ശ്രമിക്കുന്നുമില്ല. എന്നാൽ ഉദാപ്ലുതസത്വങ്ങൾ ഭാഷാപരമായും സാഹിത്യപരമായും മുകളിൽ പറഞ്ഞ പോരായ്മകളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത്. വാവക്കാട് എന്ന കടലോരഗ്രാമവും അവിടത്തെ ഒരു കൂട്ടം മനുഷ്യരുടേതും കഥയാണ് നോവൽ പറയുന്നത്. മാനം കറുക്കുമ്പോൾ ഉപ്പുവെള്ളത്തിൽ കവരടിക്കുമ്പോൾ കടലിൽ നിന്നുയരുന്ന ഭീകരസത്വങ്ങളെ അവർ കറുമ്പച്ചൻ എന്ന് വിളിച്ചു. അവ അവരുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. യാഥാർത്ഥ്യത്തിന്റെയും മിത്...