ഉദാപ്ലുതസത്വങ്ങൾ
“പോർവിളികൊണ്ട നരകത്തെ ഭയപ്പെടുത്തി അയാൾ നിവർന്നു ചിരിച്ചു.”
ഈ വർഷം ഇതുവരെ വായിച്ചതിൽ ഒരുപാട് എക്സൈറ്റ് ചെയ്യിച്ച പുസ്തകങ്ങളിൽ ഒന്നാണ് ഉദാപ്ലുതസത്വങ്ങൾ. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, സന്തോഷ്കുമാറിന്റെ തപോമായിയുടെ അച്ഛൻ തുടങ്ങിയവയെല്ലാമാണ് മറ്റു ചിലത്. ആ ലിസ്റ്റിൽ അരുൺ കയറിയത് ഉദാപ്ലുതസത്വങ്ങൾ nearly a classical എക്സ്പീരിയൻസ് പ്രധാനം ചെയ്യുന്നു എന്നതിനാലാണ്. പൊതുവെ മലയാളത്തിൽ ഫാന്റസി ഫിക്ഷൻ മൂന്നാംകിട സാഹിത്യമായാണ് പല ബുദ്ധിജീവികളും കരുതുന്നത്. ക്വാളിറ്റി വർക്ക് മലയാളത്തിൽ ഉണ്ടാകുന്നുമില്ല പുതിയ എഴുത്തുകാർ അതിന് ശ്രമിക്കുന്നുമില്ല. എന്നാൽ ഉദാപ്ലുതസത്വങ്ങൾ ഭാഷാപരമായും സാഹിത്യപരമായും മുകളിൽ പറഞ്ഞ പോരായ്മകളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.
വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത്. വാവക്കാട് എന്ന കടലോരഗ്രാമവും അവിടത്തെ ഒരു കൂട്ടം മനുഷ്യരുടേതും കഥയാണ് നോവൽ പറയുന്നത്. മാനം കറുക്കുമ്പോൾ ഉപ്പുവെള്ളത്തിൽ കവരടിക്കുമ്പോൾ കടലിൽ നിന്നുയരുന്ന ഭീകരസത്വങ്ങളെ അവർ കറുമ്പച്ചൻ എന്ന് വിളിച്ചു. അവ അവരുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും ഇടയിലെ നേർരേഖയിലൂടെ അവർ നൂറ്റാണ്ടുകളായി ജീവിച്ചു പോന്നു. പുതിയ തലമുറ കറുമ്പച്ചന്മാരെയും അവരുടെ റാണി എന്ന് പറയപ്പെടുന്ന സത്വത്തെയുമെല്ലാം അന്ധവിശ്വാസമെന്ന പേരിൽ തള്ളിക്കളയാൻ തുടങ്ങിയപ്പോഴും അനിക്ലേത് സ്രാങ്കിനെ പോലുള്ളവർ തങ്ങളുടെ ജീവിതം തന്നെ കറുമ്പച്ചൻമാർക്ക് എതിരായാണ് ജീവിച്ചത്. സ്വന്തം മകനായ അൽപോയുടെ ജീവനെടുത്തത് ആ ഭീകരസത്വങ്ങൾ ആണെന്ന് അയാൾ ഉറച്ചുവിശ്വസിച്ചു.
ആധുനികതയുടേയും കൃത്യമായ വിദ്യാഭ്യാസത്തിന്റെയും കടന്നുവരവോടെ അന്യം നിന്നു പോയ കടലൊരഭാഷയെ അതിന്റെ ആത്യന്തികമായ ഭംഗിയോടെ അരുൺ ഇവിടെ പുനരാഖ്യാനം ചെയ്തിരിക്കുന്നു. വാവക്കാട് പൊഴി മുതൽ അങ്ങ് കൽക്കത്ത വരെ നോവലിന്റെ ദേശങ്ങൾ നീണ്ടു പോകുന്നുണ്ട്. യാഥാർഥ്യവും ഫിക്ഷനും ഫാന്റസിയും ഇഴപിരിക്കനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂമികയിൽ അനിക്ലേതും അൽപോയും ബെഞ്ചമിനും പൗരുഷ്യത്തിന്റെയും പകയുടെയും നിസ്സഹായതയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. കടലാഴങ്ങളിലെ അജ്ഞാതജീവികളാണോ കരയിലെ മനുഷ്യരാണോ യഥാർത്ഥത്തിൽ ഉദാപ്ലുതസത്വങ്ങൾ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
-4 stars

Comments
Post a Comment