പാതകം വാഴക്കൊലപാതകം - അമൽ
...പുതിയ എഴുത്തിന്റെ ഏറ്റവും തെളിഞ്ഞ വെല്ലുവിളിക്കുന്ന മുഖങ്ങളിലൊന്നാണ് അമലിന്റേത്..."
അമലിന്റെ കഥകളെപ്പറ്റി പ്രിയ എഴുത്തുകാരൻ സക്കറിയയുടെ വാക്കുകൾ. ഈ പ്രസ്താവന അന്വർത്ഥമാക്കുന്ന പതിനൊന്ന് കഥകളാണ് അമലിന്റെ ഈ സമഹാരത്തിലുള്ളത്. ആദ്യവായനയിൽ തന്നെ എന്നെ ആകർഷിച്ചത് അമലിന്റെ കഥകളുടെ വ്യത്യസ്ഥമായ ക്രാഫ്റ്റ് ആണ്. ഓരോ കഥകളിലും വ്യത്യസ്തമാണെന്നു തന്നെ പറയേണ്ടി വരും. സമൂഹത്തിലെ വ്യത്യസ്ത അവസ്ഥകളെ തന്റേതായ രീതിയിൽ ശക്തമായിതന്നെ വെല്ലുവിളിക്കാൻ ഈ പതിനൊന്ന് കഥകൾക്ക് സാധിക്കുന്നുണ്ട്.
ശരീരം തോക്ക് ആത്മാവ്, ഈ സമഹാരത്തിൽ ഞാൻ ഏറ്റവും ആകാംഷയോടെ വായിച്ചുപോയ കഥയാണിത്. വാസ്തവത്തിൽ ആർക്കൊക്കെയോ വേണ്ടി അഭിനയിച്ചു തീർക്കുകയല്ലേ നമ്മുടെ ജീവിതം എന്നൊരു ചിന്ത ഈ കഥയ്ക്ക് ശേഷം രൂപപ്പെടുന്നുണ്ട്. അതുപോലെതന്നെ ശക്തമായ ചിതകൾ പങ്കുവയ്ക്കുന്നൊരു കഥയാണ്, 'ഇരട്ടപ്പേര്.' ഇരട്ടപ്പേര് ഇട്ട് രസിക്കുന്ന സ്വഭാവം മലയാളികൾക്ക് പൊതുവെ കൂടുതലാണല്ലോ. ഒരാളുടെ സുഖകരമല്ലാത്ത ജീവിതാവസ്ഥകളെ ഇരട്ടപ്പേരിലാക്കി പരിഹസിച്ചു സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അതുണ്ടാക്കുന്ന വേദന എത്ര കഠിനമാണെന്ന് അമൽ കാണിച്ചുതരുന്നുണ്ട്.
മറ്റു കഥകൾ നോക്കുമ്പോൾ;
ചാരമ്മാവൻ ചെയ്ത പിഴ താന്നിയമ്മാവാ പൊറുക്കണേ : നാട്ടിന്പുറത്തിന്റെ കുഞ്ഞു വിശ്വാസങ്ങളിലൂടെ പറഞ്ഞുപോകുന്ന രസകരമായ എഴുത്ത്.
ക്ഷീരധാരകർ : ഒരു ഗ്രാമപ്രദേശത്തെ പശുവളർത്തൽകാരിയായ പ്രമീളയെ പ്രശ്നക്കാരിയാക്കി അവളുമായി ഇടപാടുകൾ നടത്തുന്നവർക്ക് പറയാനുള്ള കാര്യങ്ങൾ, അവസാനം ഇതിനെല്ലാം പ്രമീളയുടെ വിശദീകരണം കൂടി കേൾക്കുമ്പോൾ വായനക്കാരന് മനസിലാകും ആരാണ് യഥാർത്ഥ പ്രശ്നക്കാർ എന്ന്. അന്യന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ശ്രമിക്കാത്ത സമൂഹം തന്നെയാണ്.
ഞാനെന്ന ഭാവം : പുതിയ തലമുറയിൽ കുറഞ്ഞു വരുന്നുണ്ടെങ്കിലും, ഇപ്പോഴും പൂർണ്ണമായി ഒഴിഞ്ഞുപോകാത്ത ആൺ പെൺ ബന്ധങ്ങളിടെ ചില പ്രത്യേക ഞാനെന്ന ഭാവങ്ങളെ മനോഹരമായി വരച്ചിട്ടിരിക്കുന്നു.
ശാന്താകാരം : മനുഷ്യന് എത്ര കിട്ടിയാലും മതിയാകാത്ത രണ്ട് കാര്യങ്ങളാണ് അധികാരവും പണവും. ചെറിയൊരു ശതമാനത്തെ മാറ്റി നിർത്തിയാൽ സ്നേഹബന്ധങ്ങൾക്ക് പോലും അതിനുമേൽ വിലയില്ല. പ്രതികരിക്കുന്ന ജനതയെ അധികാരത്തിലൂടെ അമർച്ച ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന കഥ.
സർവ്വവ്യാപി എം : തന്റെ സമ്പത്ത് എത്രത്തോളമാണെന്നു മാലോകരെ അറിയിക്കാൻ പെടാപ്പാടു പെടുന്ന ചില മനുഷ്യർക്ക് സ്വയം ചിന്തിക്കാനുള്ള അവസരമാണ് ഈ കഥ.
പാതകം വാഴക്കൊലപാതകം : ഒരുപാട് ഇഷ്ടപെട്ട അതുപോലെതന്നെ അത്ഭുതപ്പെടുത്തിയൊരു കഥയാണ്. കാരണം ഒരു കഥാകാരനോ കവിയോ ഇങ്ങനെയൊരു theme ൽ എന്തെങ്കിലുമെഴുത്തുമെന്നു സ്വപ്നത്തിൽപ്പോലും ഞാൻ ചിന്തിച്ചിരുന്നില്ല. പ്രിയപ്പെട്ട അമലിന് ഈ കഥയുടെ പേരിൽ മാത്രം പ്രത്യേക അഭിനന്ദനങ്ങൾ. സ്ത്രീസുരക്ഷ ഒരു വെല്ലുവിളിയായി തുടരുന്ന ഇന്നത്തെ അവസ്ഥയിൽ വാഴകൃഷി നല്ലൊരു കാര്യമാണെന്ന് തോന്നുന്നു.
യാമിനി മാഹാത്മ്യം : അവസാനം വരെ ആകാംഷ നിലനിർത്തുന്ന, ഒപ്പം ചില ചിന്തകളും പങ്കുവയ്ക്കുന്ന കഥ
കര കടലെടുക്കുന്ന രാത്രി : കഥയുടെ പകുതിക്ക് ശേഷം കടന്നു വരുന്ന ക്ലോഡിയ എന്ന കഥാപാത്രം അവളുടെ രീതിയിൽ നമ്മുടെ ഹൃദയത്തെ പങ്കായത്തിനടിച്ചു മുറിവേല്പിച്ച ശേഷമാണ് കടന്നുപോകുന്നത്.
മീനവിയൽ : കേരളത്തിന്റെ ജാതിചിന്തകളെ ശക്തമായി വിമർശിക്കുന്ന എഴുത്ത്.
ആദ്യമായാണ് അമലിന്റെ വായിക്കുന്നത്. ഈ പതിനൊന്ന് കഥകളാൽ ഒരു വായനക്കാരനായ എന്റെ മനസിൽ വിശാലമായൊരു സ്ഥാനം അയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പുതുതലമുറയിലെ ശക്തരായ കഥാകരന്മാരിൽ ഒരാൾ എന്നു നിസ്സംശയം പറയാം, കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാർ ബഹുമതി ലഭിച്ച അമലിനെ. ഇനിയും ഒരുപാട് പ്രതീക്ഷകളോടെ, എല്ലാ വിധ ആശംസകളും.
- ആന്റണി ഡെഫ്രിൻ ജോസ്

Comments
Post a Comment