നിതിന്റെ പുസ്തകം

അഭിലാഷിന്റെ ബ്ലോഗ് സ്ഥിരമായി പിന്തുടരുന്ന ആളാണ് ഞാൻ. മലയാളം വിട്ട് അധികം പുറത്തേക് വായിച്ചിട്ടില്ലെങ്കിലും അഭിലാഷിന്റെ ബ്ലോഗ് എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ കൃത്യമായ നിരീക്ഷണങ്ങളും വിമർശനങ്ങളുമാണ് പ്രധാന കാരണം. പൊറ്റാൾ സീരീസ് ഇതുവരെ വായിച്ചിട്ടില്ല. എന്നാൽ 'നിതിന്റെ പുസ്തകം ' ബ്ലർബ് കണ്ടപ്പോൾ തന്നെ എന്തോ ഒരു അടുപ്പം തോന്നി.


2002 കാലഘട്ടത്തിൽ തന്റെ ഇരുപതുകളിൽ എത്തിനിൽക്കുന്ന നിതിൻ എന്ന ചെറുപ്പക്കാരന്റെ ഡയറി കുറിപ്പുകളാണ് വാസ്തവത്തിൽ ഈ പുസ്തകം. ഇതുപോലെ വ്യത്യസ്തമായ ഒന്ന് ഞാൻ മുൻപ് വായിച്ചിട്ടില്ല. അന്തർമുഖനായ, സമൂഹം തന്നെ എങ്ങിനെ കാണുന്നു എന്നോർത്തു ആശങ്കാകുലനായ ഒരു ചെറുപ്പക്കാരനാണ് നിതിൻ. അവൻ കവിതയെഴുതാൻ ഇഷ്ടപ്പെടുന്നു. അവന്റെ ചേട്ടൻ വലിയ വായനക്കാരനാണ്. ചേട്ടന്റെ വായന സ്വാധീനിച്ചത് കൊണ്ടാകാം അവനും വായിക്കാൻ ഇഷ്ടമാണ്. അക്കാലത്തെ ഭൂരിഭാഗം ചെറുപ്പക്കാരുടെയും ജീവിതത്തിൽ ക്രിക്കറ്റ് ഒരു അവിഭാജ്യ ഘടകം ആയിരുന്നല്ലോ. നിതിനും അവരിൽ നിന്ന് വ്യത്യസ്തനല്ല. നാഗരികത ഗ്രാമങ്ങളിലേക്കും കുടിയേറി തുടങ്ങുന്ന ഒരു കാലത്ത് ഒരു സാധാരണ കുടുംബത്തിലെ യുവാവ് എങ്ങിനെ തന്റെ ചുറ്റുമുള്ള സമൂഹത്തെ നോക്കി കാണുന്നുവോ അതാണ് നിതിന്റെ ഡയറീകുറിപ്പുകൾ. തീർച്ചയായും അത്രത്തോളം ലളിതമാണ്. 


എന്തുകൊണ്ടും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു. പൊറ്റാൾ സീരീസ് അടുത്തുതന്നെ വായിക്കണം എന്ന് ഇപ്പോൾ അതിയായ ആഗ്രഹം തോന്നുന്നുണ്ട്. ഈ പുസ്തകം എന്നെ പൊറ്റാളിലേക് വലിക്കുകയാണെന്ന് തോന്നുന്നു.

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്