പൊറ്റാളിലെ ഇടവഴികൾ

 അഭിലാഷിന്റെ നിതിന്റെ പുസ്തകം വായിച്ചപ്പോൾ പൊറ്റാൾ എന്ന ദേശത്തോട് എനിക്ക് വല്ലാത്തൊരു ഔത്സുക്യം തോന്നിയിരുന്നു. പൊറ്റാളിലെ ഇടവഴികൾ വായിക്കണം എന്ന ചിന്ത വരുന്നത് ആ ജിജ്ഞാസയുടെ പുറത്താണ്. ഒരു സാധാരണ മനുഷ്യന് ഗ്രാമീണതയോട് തോന്നുന്ന വാത്സല്യവും ഒരു കാരണമായി കരുതാം. നിതിന്റെ പുസ്തകം മറ്റേത് സാധാരണ നോവലുകളെയും പോലെ നിതിൻ എന്ന ചെറുപ്പക്കാരന്റെ perspective ൽ പറഞ്ഞു പോകുന്ന കഥയാണ്. നേരെ വിപരീതമായി പൊറ്റാളിലെ ഇടവഴികൾ വ്യത്യസ്തമാകുന്നത് അതിന്റെ കഥപറച്ചിലിന്റെ രീതി കൊണ്ടാണ്. ഇരുപതിലധികം കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് പൊറ്റാൾ ദേശത്തിന്റെ കഥ തെളിയുന്നത്. 



പൊറ്റാളിലെ പാടത്ത് ക്രിക്കറ്റ് മത്സരം കാണുന്ന കാണികൾക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ എന്നെ  കൊണ്ടിരുത്തിയ പോലെയാണ് വായന തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്. പുതിയൊരു ദേശത്തേക്ക് വീട് മാറിച്ചെല്ലുന്ന ഏതൊരാൾക്കും ആദ്യമേ ഉണ്ടാകുന്നപോലൊരു കൺഫ്യൂഷൻ ഈ നോവലിന്റെ ആരംഭത്തിൽ എല്ലാവർക്കും ഉണ്ടാകാനിടയുണ്ട്. ആരും നിദ്ദേശങ്ങൾ തരാനില്ലാതെ ഒരു നാടിന്റെ ചിത്രം സ്വയമേ ഉണ്ടാക്കുന്ന തരം ഒരു എഫോർട്ട് ആണ് ഈ നോവൽ ആവശ്യപ്പെടുന്നത്. അത് നൽകാൻ കഴിയുന്നവർക്ക് മാത്രമേ ഈ നോവൽ ആസ്വാദ്യകരമാകൂ. 


ബാബറി മസ്ജിദ് ആക്രമണത്തെത്തുടർന്ന് ഇന്ത്യ ഒട്ടാകെ ഉണ്ടായ മാറ്റങ്ങൾ പൊറ്റാളിലേക്കും വ്യാപിക്കുന്നു. ഈ മാറ്റങ്ങളാണ് ഇരുപത്തിനാലോളം കഥാപാത്രങ്ങളുടെ മോണോലോഗുകളിലൂടെ അഭിലാഷ് അവതരിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക കഥാപാത്രത്തിന്റെ കാഴ്ചപ്പാടുകളിലോ ചിന്തകളിലോ വായനക്കാരൻ കുടുങ്ങിപ്പോകുന്നില്ല. മൾട്ടിപ്പിൾ ഫസ്റ്റ് പേഴ്സൺ നരേഷനും നോൺ ലീനിയർ ആയ കഥപറച്ചിലും വഴി മലയാളത്തിന്റെ നോവൽ സമ്പ്രദായങ്ങളെ അഭിലാഷ് പൊളിച്ചെഴുതുന്നുണ്ട്. നാല് പുസ്തകങ്ങളുള്ള സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ പുസ്തകത്തിൽ ഞാൻ വളരെയധികം ഇംപ്രസ്ഡ് ആണ്. 


-4 stars

Comments

Popular posts from this blog

പട്ടുനൂൽപ്പുഴു

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്