Posts

ഉദാപ്ലുതസത്വങ്ങൾ

Image
 “പോർവിളികൊണ്ട നരകത്തെ ഭയപ്പെടുത്തി അയാൾ നിവർന്നു ചിരിച്ചു.” ഈ വർഷം ഇതുവരെ വായിച്ചതിൽ ഒരുപാട് എക്സൈറ്റ് ചെയ്യിച്ച പുസ്തകങ്ങളിൽ ഒന്നാണ് ഉദാപ്ലുതസത്വങ്ങൾ. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, സന്തോഷ്കുമാറിന്റെ തപോമായിയുടെ അച്ഛൻ തുടങ്ങിയവയെല്ലാമാണ് മറ്റു ചിലത്. ആ ലിസ്റ്റിൽ അരുൺ കയറിയത് ഉദാപ്ലുതസത്വങ്ങൾ nearly a classical എക്സ്പീരിയൻസ് പ്രധാനം ചെയ്യുന്നു എന്നതിനാലാണ്. പൊതുവെ മലയാളത്തിൽ ഫാന്റസി ഫിക്ഷൻ മൂന്നാംകിട സാഹിത്യമായാണ് പല ബുദ്ധിജീവികളും കരുതുന്നത്. ക്വാളിറ്റി വർക്ക് മലയാളത്തിൽ ഉണ്ടാകുന്നുമില്ല പുതിയ എഴുത്തുകാർ അതിന് ശ്രമിക്കുന്നുമില്ല. എന്നാൽ ഉദാപ്ലുതസത്വങ്ങൾ ഭാഷാപരമായും സാഹിത്യപരമായും മുകളിൽ പറഞ്ഞ പോരായ്മകളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.  വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത്. വാവക്കാട് എന്ന കടലോരഗ്രാമവും അവിടത്തെ ഒരു കൂട്ടം മനുഷ്യരുടേതും കഥയാണ് നോവൽ പറയുന്നത്. മാനം കറുക്കുമ്പോൾ ഉപ്പുവെള്ളത്തിൽ കവരടിക്കുമ്പോൾ കടലിൽ നിന്നുയരുന്ന ഭീകരസത്വങ്ങളെ അവർ കറുമ്പച്ചൻ എന്ന് വിളിച്ചു. അവ അവരുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. യാഥാർത്ഥ്യത്തിന്റെയും മിത്...

കഥകൾ - വിക്ടർ ലീനസ്

Image
  വിക്ടർ ലീനസിനെ വീണ്ടും വായിച്ചു. എത്ര പേര് അയാളെ വായിച്ചിട്ടുണ്ട് എന്നെനിക്ക് അറിയില്ല. കുറച്ച് നാൾ മുൻപ് അന്വേഷിച്ചപ്പോൾ വിക്ടറിന്റെ കഥകൾ ഔട്ട് ഓഫ് പ്രിന്റ് ആണെന്നാണ് അറിയാൻ സാധിച്ചത്. ഒരു പക്ഷേ കഴിഞ്ഞ വർഷം DC ചെയ്തതിൽ ഏറ്റവും വലിയ കാര്യം അഭിനവകഥകൾ സീരീസിൽ വിക്ടറിന്റെ കഥകകളും ഉൾപ്പെടുത്തിയതാണെന്ന് തോന്നുന്നു.   പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975), വിട(1991), യാത്രാമൊഴി(1992) എന്നീ കഥകൾ ഒന്നിന്റെ തുടർച്ചയെന്നോണം വായിച്ചു പോകാവുന്നതാണ്. ഒരു ഡസനോളം കഥകൾ മാത്രമെ വിക്ടറിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ളൂ. പക്ഷേ അവയെല്ലാം വർഷങ്ങളുടെ കയ്യടക്കം അവകാശപ്പെടാവുന്ന ഒരു എഴുത്തുകാരന്റെ ഭാഷയെ ഓർമിപ്പിക്കുന്നു. എനിക്കേറെ പരിചിതമായ കൊച്ചി നഗരത്തിന്റെ അപരിചിത ലോകത്തേക്കാണ് ഓരോ തവണയും ഈ കഥകൾ കൂട്ടിക്കൊണ്ട് പോകുന്നത്. വിക്ടറിന്റെ കഥകൾ വായിച്ച ശേഷം നിങ്ങൾക്കൊരിക്കലും ഈ നഗരത്തെ പഴയ രീതിയിൽ നോക്കിക്കാണാനാകില്ല. സാഹിത്യം സിനിമാറ്റിക് ആയി ആഘോഷിക്കപ്പെടുന്ന ഇപ്പോഴത്തെ ലൈറ്റ് റീഡിങ് ചവറുകൾക്കിടയിൽ എത്ര പേർക്ക് ഈ കഥകൾ ആസ്വദിക്കാനാകും എന്നറിയില്ല. പക്ഷേ വിക...

പട്ടുനൂൽപ്പുഴു

Image
  ഹരീഷിന്റെ മറ്റു വർക്കുകളിൽ നിന്ന് വ്യത്യസ്തമാണ് പട്ടുനൂൽപ്പുഴു. ഭാഷയിൽ തന്നെ ആ വ്യത്യാസം പ്രകടമാണ്. ലോകപ്രശസ്തമായ ഒരു കഥാപാത്രത്തിന്റെ തന്നെ പേരാണ് ഈ കഥയിലെ കേന്ദ്രകഥാപാതമായ പതിമൂന്നുക്കാരനും, സാംസ. ലൈബ്രേറിയനായ മാർക്ക് സാർ ആണ് സാംസയ്ക്ക് ആ പേര് നൽകുന്നത്. അതൊരു പക്ഷേ മകനോട് യാതൊരു വിധ അടുപ്പവുമില്ലാത്ത വിജയനെ കണ്ടപ്പോൾ കാഫ്കയുടെ അച്ഛനെ ഓർമ വന്നതുകൊണ്ടാകാം. അല്ലെങ്കിൽ വെറും യാദൃശ്ചികതയുമാകാം. സ്കൂളിൽ ചേർക്കാൻ പ്രായമായപ്പോൾ മാത്രമാണ് വിജയൻ തന്റെ മകന് ഒരു പേര് വേണമല്ലോ എന്ന കാര്യം ആലോചിക്കുന്നത് തന്നെ.   വളരെയധികം വ്യത്യസ്ഥതകളുള്ള,അന്തർമുഖനായ,തന്നോട് തന്നെ സംസാരിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നൊരു പതിമൂന്നുകാരനാണ് സാംസ. ആളുകൾ അവനെ ശ്രദ്ധിക്കാതെയിരിക്കുന്നതാണ് അവനേറ്റവും ഇഷ്ടമുള്ള കാര്യം. അങ്ങനെയൊരു അവസ്ഥയിൽ അവൻ ചുറ്റുപാടുകളെ ഡീറ്റെയിൽ ആയിൽ നിരീക്ഷുന്നു. ഒരു ദിവസം വായനശാലയിലെ ആരുടെയും കണ്ണിൽ പെടാത്ത ഒരു കോണിൽ ആയിരിക്കുമ്പോൾ ചിന്തിക്കുന്നത് ഇനിയൊരിക്കലും അവിടെനിന്ന് പുറത്തിറങ്ങാതെ ആ രഹസ്യസ്ഥലത്തിരുന്ന് വേറാരും കാണാതെ ജീവിക്കുന്നതിനെ കുറിച്ചാണ്.  വളരെക്കുറച്ച് ആളുകളുമായി മാത്രമേ സ...

പന്നിവേട്ട

Image
  പുതുതലമുറ എഴുത്തുകാരിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുള്ള പേരാണു ദേവദാസിന്റേത്. ഹരീഷ്,അജയ് മങ്ങാട്ട് തുടങ്ങിയവരാണ് മറ്റു ചിലർ. ദേവദാസിന്റെ കഥകൾ വയിക്കുമ്പോഴേ നമുക്കറിയാം പഴകിയ ടെംപ്ലേറ്റുകളിൽ നിന്ന് മാറി വ്യത്യസ്തമായ ആഖ്യാനരീതികൾ കണ്ടത്താൻ അയാൾ എപ്പോഴും ശ്രമിക്കുന്നുണ്ട്. “വെറുതെ നടന്നു വഴി കണ്ടുപിടിക്കുന്നവർ”, “കണ്ടശാംകടവ്” തുടങ്ങിയ കഥകളെല്ലാം പേഴ്സണലി എനിക്ക് വളരെ ഇഷ്ടമായ കഥകളാണ്.(രണ്ട് കഥകളും വഴി കണ്ടുപിടിക്കുന്നവർ എന്ന സമാഹാരത്തിലുണ്ട്). കുറച്ച് നാൾ മുൻപേ വായിച്ച മരണസഹായി എന്ന സമാഹാരത്തിലെ പകിടകളി എന്ന കഥയും മികച്ചതായി തോന്നി. അത്തരം പ്രതീക്ഷകളിൽ നിന്നുകൊണ്ടാണ് പന്നിവേട്ട വായിച്ചു തുടങ്ങിയത്. റഷ്യൻ റുലേറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചാവുപന്തയം നടത്താനായി കൊച്ചി നഗരത്തിലെത്തുന്ന ഗ്രൂഷെ എന്ന ജൂതപെണ്ണിന്റെ പേർസ്പെക്ടിവിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ഒരു വൃത്തത്തിനുള്ളിൽ നിന്ന് പരസ്പരം വെടിയുതിർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നത് കൊച്ചിയിലെ തന്നെ രണ്ട് ഗ്യാങ്സ്റ്റർ സംഘത്തിലെ പ്രമുഖരാണ്. കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ കമ്പനി അവരുടെ നിലനിൽപ്പിന് വേണ്ടി പോലിസിന്റെയും ഗവൺമെന്റിന്റെയു...
Image
 കഴിഞ്ഞദിവസം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പുസ്തകം വായിച്ചു കൊണ്ടിരികക്കെ കുറച്ചു നാളുകൾക്കു മുൻപേ നടത്തിയ ഒരു യാത്ര ഓർമ്മ വന്നു. എടുത്തു പറയത്തക്കതായി ഒന്നും ആ ആ യാത്രയിൽ സംഭവിച്ചിട്ടില്ല, പക്ഷേ ആ യാത്രയിലുടനീളം സ്നേഹത്തിൻറെ മനോഹരമായ തലോടലുകൾ എന്നെ ലഹരിപിടിപ്പിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആ ബസ് യാത്രയിൽ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പുസ്തകം മാത്രമായിരുന്നു. എന്തു കൊണ്ട് ഒരു കുപ്പി വെള്ളം പോലും ഞാൻ വാങ്ങിച്ചില്ല എന്നോർത്ത് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു. വെളുപ്പിന് മുതൽ ഉച്ചക്ക് രണ്ടുമണി വരെ എന്തോ എനിക്ക് ദാഹിച്ചതേയില്ല. നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾക്ക് അപരിചിതമായ ഒരു നാട്ടിൽ ആ നാട്ടുകാരായ സുഹൃത്തിനോടൊപ്പം ആദ്യമായി കാണുന്ന അവൻറെ വീട്ടിൽ തങ്ങിയിട്ടുണ്ടോ..? ആ കുടുംബത്തിന്റെ കരുതലുകൾ അനുഭവിച്ചിട്ടുണ്ടോ..? പറഞ്ഞുവന്ന യാത്രയുടെ പ്രധാന ഉദ്ദേശം നടന്നില്ലെങ്കിലും ആ യാത്രയിൽ നിന്നും എനിക്ക് കിട്ടിയ സമ്പാദ്യം മുകളിൽ പറഞ്ഞ തരം നല്ല നിമിഷങ്ങളാണ്. അതുകൊണ്ടായിരിക്കാം എപ്പോൾ ഓർക്കുമ്പോഴും ആ ഓർമ്മകൾ വീണ്ടും മനസ്സിനെ കുളിരണിയിക്കുന്നതും. എത്രയും പെട...

പൊറ്റാളിലെ ഇടവഴികൾ

Image
  അഭിലാഷിന്റെ നിതിന്റെ പുസ്തകം വായിച്ചപ്പോൾ പൊറ്റാൾ എന്ന ദേശത്തോട് എനിക്ക് വല്ലാത്തൊരു ഔത്സുക്യം തോന്നിയിരുന്നു. പൊറ്റാളിലെ ഇടവഴികൾ വായിക്കണം എന്ന ചിന്ത വരുന്നത് ആ ജിജ്ഞാസയുടെ പുറത്താണ്. ഒരു സാധാരണ മനുഷ്യന് ഗ്രാമീണതയോട് തോന്നുന്ന വാത്സല്യവും ഒരു കാരണമായി കരുതാം. നിതിന്റെ പുസ്തകം മറ്റേത് സാധാരണ നോവലുകളെയും പോലെ നിതിൻ എന്ന ചെറുപ്പക്കാരന്റെ perspective ൽ പറഞ്ഞു പോകുന്ന കഥയാണ്. നേരെ വിപരീതമായി പൊറ്റാളിലെ ഇടവഴികൾ വ്യത്യസ്തമാകുന്നത് അതിന്റെ കഥപറച്ചിലിന്റെ രീതി കൊണ്ടാണ്. ഇരുപതിലധികം കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് പൊറ്റാൾ ദേശത്തിന്റെ കഥ തെളിയുന്നത്.   പൊറ്റാളിലെ പാടത്ത് ക്രിക്കറ്റ് മത്സരം കാണുന്ന കാണികൾക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ എന്നെ    കൊണ്ടിരുത്തിയ പോലെയാണ് വായന തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്. പുതിയൊരു ദേശത്തേക്ക് വീട് മാറിച്ചെല്ലുന്ന ഏതൊരാൾക്കും ആദ്യമേ ഉണ്ടാകുന്നപോലൊരു കൺഫ്യൂഷൻ ഈ നോവലിന്റെ ആരംഭത്തിൽ എല്ലാവർക്കും ഉണ്ടാകാനിടയുണ്ട്. ആരും നിദ്ദേശങ്ങൾ തരാനില്ലാതെ ഒരു നാടിന്റെ ചിത്രം സ്വയമേ ഉണ്ടാക്കുന്ന തരം ഒരു എഫോർട്ട് ആണ് ഈ നോവൽ ആവശ്യപ്പെടുന്നത്. അത് നൽകാൻ...

അറ്റുപോകാത്ത ഓർമ്മകൾ

Image
  ഇത്തരം ആത്മകഥകൾ ഏത് ഭാഷയിൽ ആയാലും വളരെ വിരളമായേ സംഭവിക്കൂ. അങ്ങിനെ തന്നെ ആവട്ടെ എന്നാണ് എന്റെ ആഗ്രഹവും. ഇത്രയധികം ദുഃഖത്തോടെ ഈയടുത്ത കാലത്തൊന്നും ഞാൻ പേജുകൾ മറിച്ചിട്ടില്ല. ഒരു മനുഷ്യന്റെ മനസ്സിനെ ഏറ്റവും വേദനിപ്പിക്കുമോ കാര്യം അവരെ സമൂഹം മനസ്സിലാക്കാതിരിക്കുമ്പോൾ ആണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ മനുഷ്യൻ എത്രത്രോളം വേദനയും ഒറ്റപ്പെടലും അനുഭവിച്ചിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്.   പരീക്ഷക്ക് തയ്യാറാക്കിയ ചോദ്യത്തിൽ മതനിന്ദ ആരോപിച്ചാണ് മുസ്ലിം സംഘടനകൾ പ്രൊഫ. ടി ജെ ജോസഫിനെതിരെ തിരിയുന്നത്. ചോദ്യം തയ്യാറാക്കിയ കൈപ്പത്തി വെട്ടിമാറ്റിയാണ് പോപ്പുലർ ഫ്രണ്ട് എന്ന സംഘടന പ്രതികാരം ചെയ്തത്. ചോദ്യപേപ്പർ വിവാദവും അതിന് ശേഷമുണ്ടായ ആക്രമണവും അതിൽ നിന്നുള്ള അതിജീവനവും മറ്റുമാണ് ഭൂരിഭാഗം അധ്യായങ്ങളും. കൈ വെട്ടിയ സംഭവത്തിന് മുന്നേയുള്ള ജീവിതം ഒരു സാധാരണക്കാരന്റേത് മാത്രമാണ്. അതുകൊണ്ട് ആ കാലഘട്ടത്തെപ്പറ്റി വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. ഇതുപോലെ സാധാരണമായി ജീവിച്ചു പോന്ന ഒരാൾക്ക് ഇത്രയധികം സംയമനത്തോടെയും ധീരതയോടെയും പ്രശ്നങ്ങളെ നേരിടാൻ എങ്ങിനെ സാധിച്ചു എന്നോർത്ത് ...