Posts

Showing posts from March, 2020

ചാവുനിലം

Image
ഇരുട്ട്, മഴ, മരണം..!! ഇത് മരണത്തിന്റെ പുസ്തകമാണ്. ഉറപ്പായും നിങ്ങളിത് മുൻപോട്ട് വായിക്കുന്നുണ്ടെങ്കിൽ തുടർന്നുള്ള ഓരോ താളുകളിലും മരണത്തെ തിരയുകയായിരിക്കും. ഇനിയാരെന്നോർത്ത് തിടുക്കപ്പെടുകയായിരിക്കും. എന്തെന്നാൽ ഇവിടെ ഓരോ പേജുകൾക്കിടയിലും മരണം തന്റെ ഊഴം കാത്ത് പതിയിരിക്കുന്നു. തയ്യൽക്കടക്കാരൻ മിഖായേലാശാനിൽ നിന്ന് തുടങ്ങുന്നു പാഴ്നിലത്തിന്റെ ചരിത്രം. അയാൾക്കും മുൻപേ അത് കുഷ്ഠം പിടിച്ചു മരിച്ച ആത്മാക്കളുടെ ഭൂമിയായിരുന്നു. അയാൾ അവിടെ വലിയ മാളികയുണ്ടാക്കി, കുളം കുത്തി, പന്നികളെ വളർത്തി, സുന്ദരിയായ മറിയത്തെ സ്വന്തം പെണ്ണായി വാഴിച്ചു. ശരീരം ചീഞ്ഞു മരിച്ചവരുടെ ശാപമോ എന്തോ, പിന്നീട് ആ ഭൂമിയിൽ ജീവിച്ചവരാർക്കും നല്ല മരണം ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഈ പുസ്തകം വെറും മൂന്നു പതിപ്പിൽ മാത്രം ഒതുങ്ങിപ്പോയതെന്നോർത്ത് ഞാൻ ആശ്ചര്യപ്പെടുകയാണ്. എന്റെ നിരീക്ഷണത്തിൽ ഈ പുസ്തകം ഇതിലുമാധികം വായന അർഹിക്കുന്നു. മിഖായേലാശാന്റെയും അയാളുടെ സന്തതിപരമ്പരകളുടെയും ദുരന്തങ്ങളുടെ കഥയാണ് ചാവുമിലം. മനുഷ്യരെക്കാൾ ഇവിടെ പ്രാധാന്യം അർഹിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഒന്ന് മഴയും മറ്റൊന്ന് മരണവുമാണ്. പ്രസന്നമായ അ...

പാതകം വാഴക്കൊലപാതകം - അമൽ

Image
...പുതിയ എഴുത്തിന്റെ ഏറ്റവും തെളിഞ്ഞ വെല്ലുവിളിക്കുന്ന മുഖങ്ങളിലൊന്നാണ് അമലിന്റേത്..." അമലിന്റെ കഥകളെപ്പറ്റി പ്രിയ എഴുത്തുകാരൻ സക്കറിയയുടെ വാക്കുകൾ. ഈ പ്രസ്താവന അന്വർത്ഥമാക്കുന്ന പതിനൊന്ന് കഥകളാണ് അമലിന്റെ ഈ സമഹാരത്തിലുള്ളത്. ആദ്യവായനയിൽ തന്നെ എന്നെ ആകർഷിച്ചത് അമലിന്റെ കഥകളുടെ വ്യത്യസ്ഥമായ ക്രാഫ്റ്റ് ആണ്. ഓരോ കഥകളിലും വ്യത്യസ്തമാണെന്നു തന്നെ പറയേണ്ടി വരും. സമൂഹത്തിലെ വ്യത്യസ്ത അവസ്ഥകളെ തന്റേതായ രീതിയിൽ ശക്തമായിതന്നെ വെല്ലുവിളിക്കാൻ ഈ പതിനൊന്ന് കഥകൾക്ക് സാധിക്കുന്നുണ്ട്. ശരീരം തോക്ക് ആത്മാവ്, ഈ സമഹാരത്തിൽ ഞാൻ ഏറ്റവും ആകാംഷയോടെ വായിച്ചുപോയ കഥയാണിത്. വാസ്തവത്തിൽ ആർക്കൊക്കെയോ വേണ്ടി അഭിനയിച്ചു തീർക്കുകയല്ലേ നമ്മുടെ ജീവിതം എന്നൊരു ചിന്ത ഈ കഥയ്ക്ക് ശേഷം രൂപപ്പെടുന്നുണ്ട്. അതുപോലെതന്നെ ശക്തമായ ചിതകൾ പങ്കുവയ്ക്കുന്നൊരു കഥയാണ്, 'ഇരട്ടപ്പേര്‌.' ഇരട്ടപ്പേര്‌ ഇട്ട് രസിക്കുന്ന സ്വഭാവം മലയാളികൾക്ക് പൊതുവെ കൂടുതലാണല്ലോ. ഒരാളുടെ സുഖകരമല്ലാത്ത ജീവിതാവസ്ഥകളെ ഇരട്ടപ്പേരിലാക്കി പരിഹസിച്ചു സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അതുണ്ടാക്കുന്ന വേദന എത്ര കഠിനമാണെന്ന് അമൽ കാണിച്ചുതരുന്നുണ്...

യൂദാസിന്റെ സുവിശേഷം - കെ ആർ മീര

Image
അടിയന്തരാവസ്ഥയെയും പോലീസിന്റെ നക്സൽ വേട്ടയേയും അക്കാലത്തെ ഉരുട്ടിക്കൊലകളേയും പറ്റി കേട്ടറിവുകൾ മാത്രമേ എനിക്കുള്ളൂ. ആ കാലഘട്ടത്തെപ്പറ്റിയുള്ള ഭീകരമായൊരു ചിത്രമാണ് യൂദാസിന്റെ സുവിശേഷത്തിലൂടെ കെ ആർ മീര പങ്കുവയ്ക്കുന്നത്. ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല, വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോ ഇല്ല. വെള്ളത്തിൽ മുങ്ങിക്കിടന്നാലും അയാളുടെ ശരീരത്തിന്റെ പുകച്ചിൽ അണയുകയില്ല. മൂക്കറ്റം കുടിച്ചാലും അയാളുടെ ബോധം മറയുകയില്ല. മുതല യൂദാസിന്റെ ജീവിതത്തിൽ നിന്ന് പ്രേമ പഠിച്ച പാഠമിതാണ്. ശക്തരായ സ്ത്രീകഥാപാത്രങ്ങൾ മീരയുടെ കൃതികളുടെ മുഖമുദ്രയാണ്. ഇവിടെയുമുണ്ട് അത്തരത്തിൽ രണ്ടു സ്ത്രീകൾ അതിലൊന്നാണ് കേന്ദ്രകഥാപാത്രമായ പ്രേമ. അടിയന്തരാവസ്ഥക്കാലത്ത് ഉരുട്ടിക്കൊലകളിൽ സഹായി ആയിരുന്നൊരു പോലീസുകാരന്റെ മകൾ. അടിയന്തരാവസ്ഥയ്ക്ക് ശേഷം അയാൾ ജോലി ഉപേക്ഷിച്ചു, തന്റെ കയ്യിൽ കിട്ടുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ അയാൾക്ക് സാധാരണയൊരു പോലീസ് സ്റ്റേഷനിൽ വെറുമൊരു പൊലീസുകാരനായി ജോലി ചെയ്യുന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതാണ് വിരമിക്കലിനു കാരണം. ജോലിയിൽ നിന്നു രാജി വച്ച ശേഷം...

ആതി - സാറാ ജോസഫ്

Image
ആതി - ഒരു മുന്നറിയിപ്പ് ഭൂമിയിലെ ജീവന്റെ ആദ്യ കണികകൾ രൂപം കൊണ്ടത് കടലിന്റെ ആഴങ്ങളിലാണ്. ഇന്നും കരയിലുള്ളതിനെക്കാൾ അധികം സ്പീഷീസുകൾ വസിക്കുന്നതും ജലത്തിന്റെ മടിതട്ടിലാണ്. വാസ്തവത്തിൽ ജലജീവിതം ഉപേക്ഷിച്ചു കരയിലേക്ക് കുടിയേറിയ ജീവി വർഗ്ഗങ്ങളാണ് നാം ഓരോരുത്തരും. 'ആതി' ദേശത്തെ മനുഷ്യർ പക്ഷെ അങ്ങിനെയല്ല, വാസം കരയിലെങ്കിലും മനസ്സാലെ അവർ ജലജീവികളാണ്. അവർ ജലത്തെ ജീവനായി കാണുന്നു, ബഹുമാനിക്കുന്നു. പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ലാതെ ജലത്താൽ ചുറ്റപ്പെട്ടൊരു തുരുത്തിൽ വസിക്കുന്ന അവർ പ്രത്യക്ഷത്തിൽ ഇരുകാലികൾ എങ്കിലും അവർക്ക് എല്ലാം ജലമാണ്. അങ്ങനെയിരിക്കെയാണ് ആതി എന്ന സ്വർഗത്തെ ഉടച്ചുവാർത്ത് അവിടെയൊരു നഗരം പണിയാൻ പുറത്തുനിന്നുള്ള മനുഷ്യർ അവിടേക്കെത്തുന്നത്. അതിനു ശേഷമാണ് ആതിയുടെ മഹത്വം മുൻപത്തെതിലും അധികമായി അവർ തിരിച്ചറിയുന്നത്. അവരോടൊപ്പം തന്നെ നമ്മെപ്പോലുള്ള ഓരോ വായനക്കാരനും. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളെ വിമർശിച്ച് ധാരാളം രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആതി വ്യത്യസ്തമായൊരു അനുഭവമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന മു...

ഇരുട്ടിൽ ഒരു പുണ്യാളൻ - പി എഫ് മാത്യൂസ്

Image
മാജിക്കൽ റിയലിസത്തിന്റെ മനോഹാരിത ചാവുനിലമാണ് പി.എഫ് മാത്യൂസിന്റേതായി ആദ്യം വായിക്കുന്നത്. അന്ന് മുതലേ മനസിൽ പ്രത്യേകമായൊരു ഇടമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ദിവസം വിഖ്യാതനായ Juan Rulfo വിന്റെ 'പെഡ്രോ പരാമോ'യുടെ തൊട്ടു പിന്നാലെ വായിച്ചു എന്നൊരു അബദ്ധം മാത്രമാണ് 'ഇരുട്ടിൽ ഒരു പുണ്യാളന്റെ' കാര്യത്തിൽ എനിക്ക് സംഭവിച്ചത്. മാജിക്കൽ റിയലിസത്തിന്റെ നിലയില്ലാ കയത്തിൽ നിന്ന് എങ്ങിനെയൊക്കെയോ രക്ഷപ്പെട്ട ശേഷമാണ് ഞാനിതെഴുത്തുന്നത്. ഒരു പുസ്തകം വായിക്കുമ്പോൾ ഭൂരിഭാഗം പേരുടെ മനസിലും കഥ നടക്കുന്ന സാഹചര്യത്തെയോ പശ്ചാത്തലത്തെയോ സംബന്ധിച്ച് pleasant ആയൊരു ചിത്രം രൂപമെടുക്കാറുണ്ട്. പി.എഫ് മാത്യൂസിന്റെ എഴുത്തുകളിൽ അങ്ങിനെയൊരു അനുഭൂതി പ്രതീക്ഷിച്ച് ആരും കടന്നുചെല്ലേണ്ട ആവശ്യകതയില്ലെന്നാണ് എനിക് തോന്നുന്നത്. ദൈവമുണ്ടെങ്കിൽ ചെകുത്താനുമുണ്ട് എന്ന ലളിതവും എന്നാൽ അധികമാരും അംഗീകരിക്കാത്തതുമായ ഒരു ചിന്തയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. നോവലിലെ കഥാപാത്രങ്ങൾ വായനക്കാരോട് സംവദിക്കുന്ന രീതിയിലാണ് ആഖ്യാനം. അന്നംകുട്ടിതാത്തി മരിക്കുന്നതിന് മുൻപും മരണശേഷവും വ്യത്യസ്ത ചിന്തകളുമായി പ്രത്യക്...

മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്

Image
മനുഷ്യമനസ്സിലേക്കുള്ള മരുഭൂമിയുടെ വളർച്ച കഷ്ടപ്പെട്ട് വായിക്കാതെ ആനന്ദിനെ ഇഷ്ടപ്പെട്ട് വായിക്കുന്നവർക്ക് മാത്രം ആസ്വദിക്കാനാകുന്നൊരു മനോഹാരിതയുണ്ട് ആനന്ദിന്റെ എഴുത്തിന്. മാത്രമല്ല ചില സാഹിത്യകാരന്മാരെപോലെ ഒരു പറ്റം വായനക്കാരെ മാത്രം സുഖിപ്പിക്കാൻ  ശ്രമിക്കാതെ തന്റെ ചിന്തകൾക്കനുസൃതമായി മാത്രം എഴുതുന്ന ഒരാളായാണ് ആനന്ദിനെ ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ആനന്ദിന്റെ എഴുത്തിൽ രാഷ്ട്രീയവും സാമൂഹികവും മാനുഷികവും തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ചിന്തകളും കടന്നു വരുന്നു. ആധുനിക ഭരണകൂടവും അതിന്റെ വലംകൈ ആയ നീതിന്യായ വ്യവസ്ഥയും എത്ര സമർത്ഥമായി  ജനങ്ങളെ കാഴ്ചക്കാരാക്കി വായടപ്പിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ഈ രചന. 1987 ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും സാമൂഹികപ്രതിബദ്ധയുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു എന്നതിൽ സംശയമില്ല. മരുഭൂമിയിലെ ഒരു പട്ടണത്തിൽ തടവുപുള്ളികളെക്കൊണ്ടു ജോലിയെടുപിച്ച് നിർമ്മിക്കുന്ന ഗവണ്മെന്റിന്റെ ഒരു സുരക്ഷാപദ്ധതിയിലെ ലേബർ ഓഫീസറാണ്  കേന്ദ്രകഥാപാത്രമായ കുന്ദൻ. ആധുനിക സ്...